കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളെ വിലങ്ങുവച്ചതിന് പൊലീസുകാർക്കെതിരേ നടപടി. കതിരൂർ മനോജ് വധക്കേസിലെ വിചാരണക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വിലങ്ങുവച്ചത്. എആർ ക്യാന്പിലെ എസ്ഐക്കും 15 പോലീസുകാർക്കുമെതിരേയാണ് കമാന്‍ഡ് മെമ്മോ അയച്ചത്.

പ്രതികളെ കോടതിയിലേക്കു കൊണ്ടു പോയപ്പോൾ മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് എആർ ക്യാന്പ് കമാൻഡന്‍റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും കമാന്‍ഡന്റ് ആവശ്യപ്പെട്ടു.

പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുവാദത്തോടെ വിലങ്ങുവെക്കാം. എന്നാല്‍ മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് എആർ ക്യാന്പ് കമാൻഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ