/indian-express-malayalam/media/media_files/uploads/2017/02/ramesh-chennithala-759.jpg)
തിരുവനന്തപുരം: കാപട്യം എന്താണ് എന്ന് മനസിലാക്കാൻ മൂന്നാറിലെ കുരിശ് പൊളിക്കൽ നാടകം നോക്കിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശ് പൊളിക്കൽ നടത്തിയതെന്ന് ആദ്യം പറഞ്ഞ ശേഷം പ്രഖ്യാപനം പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ചെന്നിത്തല ആരോപിച്ചു.
ആരെ ബോധിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ധാർമിക രോഷ പ്രകടനം? വൻകിട കയ്യേറ്റങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ നാടകമെന്നും ചെന്നിത്തല വ്യക്തമാക്കി.
മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
"പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം.
"കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്. കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്. എല്ലാം പരസ്യമായി പറയാന്‍ കഴിയില്ല, നാളെ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട​റെ രാ​വി​ലെ വി​ളി​ച്ച് താ​ക്കീ​ത് ചെ​യ്ത​താ​യും പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഇന്ന് രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.