scorecardresearch

സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയേക്കും

സുരേഷ് കല്ലടയ്ക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്

സുരേഷ് കല്ലടയ്ക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്

author-image
WebDesk
New Update
kallada, kallada bus, motor vehicles, kerala news, ie malayalam

കൊച്ചി: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ്. സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ആലോചനകള്‍ നടക്കുന്നു. സുരേഷ് കല്ലടയ്ക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. ന്യായമായ മറുപടി ലഭിക്കാത്ത പക്ഷം ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കുന്നതിലേക്ക് കടക്കും.

Advertisment

Read More: കല്ലടയുടെ കൈവിട്ട കളികള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ; ഡ്രൈവിംഗിനിടയിലും കയ്യില്‍ ഫോണ്‍

അതേസമയം, യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ ഏഴ് പേരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ച് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡ് കൂടുതല്‍ ശക്തമാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡ് തുടരുകയാണ്. നിയമവിധേയമല്ലാതെ നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിക്കുന്നത്. നികുതിയും പിഴയും അടയ്ക്കാതെ മുങ്ങി നടക്കുന്നവര്‍ക്കും ഓപ്പറേഷന്‍ നൈറ്റ് റൈഡിലൂടെ പിടിവീഴും.

Bus Attack Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: