തിരുവനന്തപുരം: ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ഉടന്‍ ലൈസന്‍സെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെര്‍മിറ്റ് ലംഘിച്ച ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 23 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പെര്‍മിറ്റ് ലംഘിച്ചതിന് 5000 രൂപ പിഴയാണ് ബസുകളില്‍ നിന്ന് ഈടാക്കിയത്. ഇതില്‍ ആറ് ബസുകള്‍ കല്ലട ഗ്രൂപ്പിന്റേതാണ്. അമിത നിരക്ക് ഈടാക്കല്‍, സാധനങ്ങള്‍ കടത്തല്‍ എന്നിവയിലാണ് പിഴ. ഓപ്പറേഷന്‍ നൈറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സികളുടെ ഓഫീസുകളില്‍ പരിശോധന നടന്നു.

Read More: കല്ലടയ്‌ക്കെതിരെ നടപടിയെടുക്കുമ്പോ ആയിരക്കണക്കിന് സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകും: ദുരനുഭവം പങ്കുവച്ച് അരുന്ധതി

അതേസമയം, സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷന്‍റെ ഉത്തരവ്.  എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകേണ്ടത്.  ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.