/indian-express-malayalam/media/media_files/uploads/2021/09/CPM.jpg)
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സിപിഎമ്മിന് തിരിച്ചടിയുണ്ടായ മണ്ഡലങ്ങളിലെ നേതാക്കന്മാര്‍ക്കെതിരെ പാര്‍ട്ടി നടപടി. തൃപ്പൂണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ തോല്‍വി സംബന്ധിച്ച് പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുത്തത്.
തൃക്കാക്കര മണ്ഡലത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സി.കെ മണിശങ്കറിനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എ എം. സ്വരാജിന്റെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ സി.എന്‍. സുന്ദരനെതിരെയും നടപടിയെടുത്തു. സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ഏരിയ കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്.
പിറവം മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി അരുണിനെതിരെയും നടപടി സ്വീകരിച്ചു. പെരുമ്പാവൂരിലെ തോല്‍വിക്ക് പിന്നാലെ ജില്ല കമ്മിറ്റിം അംഗം എം. സി. മോഹനനെ പാര്‍ട്ടി താക്കീത് ചെയ്തു.
Also Read: യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടി; ലീഗിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി: എ. വിജയരാഘവന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.