പ​യ്യ​ന്നൂ​ർ: ആ​ർ​എ​സ്എ​സ് നേതാവ് ചൂ​ര​ക്കാ​ട്ട് ബി​ജു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. ഏ​ഴം​ഗ കൊ​ല​യാ​ളി സം​ഘ​ത്തി​ൽ അം​ഗ​മാ​യ പ്ര​തീ​ഷ് വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.

നിലവില്‍ നാല് പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി പ്രതീഷ് അടക്കം മൂന്ന് പേരാണ് പിടിയിലാകാനുള്ളത്.

ക​ഴി​ഞ്ഞ ദി​വ​സം ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ക​ക്കം​പാ​റ മൗ​വ്വ​നാ​ൽ വീ​ട്ടി​ൽ ന​ടു​വി​ലെ​പു​ര​യി​ൽ റി​നീ​ഷ് (28), രാ​മ​ന്ത​ളി ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം പ​രു​ത്തി​ക്കാ​ട്ടെ കെ.​വി. ജ്യോ​തി​ഷ് (26) എ​ന്നി​വ​രെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതീഷ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ