/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒയാണെന്ന് കണ്ടെത്തി. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. പാറശ്ശാല എസ്എച്ച്ഒ പി അനിൽകുമാറിനെതിരെ കിളിമാനൂർ പോലീസ് കേസ് എടുക്കും.റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
Also Read:യുവ യുവദമ്പതികളുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് ക്രൂരമർദനം
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഇടിച്ച ശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ രക്തം വാർന്ന് കിളിമാനൂർ സ്വദേശി രാജൻ മരിക്കുകയായിരുന്നു.
Also Read:ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയിൽ ഹർജി
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
Also Read:സൈബർ ആക്രമണം; നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി
അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവശേഷം ഇതുവരെ എസ്എച്ച്ഒ അനിൽകുമാർ പാറശാലയിൽ ജോലിക്ക് എത്തിയിട്ടില്ല. അപകടത്തിന് പിന്നാലെ ബെംഗളൂരുവിൽ കേസ് അന്വേഷണത്തിനായി പോയിരുന്നു. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്തും.
കിളിമാനൂർ പൊലിസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കാറിന്‍റെ നമ്പർ ദൃശ്യമായിരുന്നില്ല. തുടര്‍ന്ന് തിരുവല്ലം ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സി ഐയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്.
Read More:നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us