കൊച്ചി: എറണാകുളം ടൗൺ ഹാളിന് സമീപം മിനിലോറി ഇടിച്ച് കയറി അപകടം. അപകടത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. നോർത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത് നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഡ്രൈവർക്കടക്കമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.