തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. വേളിയിലെ പ്ലാന്റിലെ കക്ക സംഭരണ കേന്ദ്രത്തിലാണ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവർ, തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ