ബൈക്കുകള്‍ കൂട്ടിയിടിച്ച് നവവധുവും വിദ്യാര്‍ത്ഥിയും മരിച്ചു

ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവെച്ച്​ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

death, accident

പെരിന്തൽമണ്ണ: കൊളത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന നവവധുവും വിദ്യാർഥിയും മരിച്ചു. ജാസ്മിൻ (19), കൊളത്തൂർ, പളളിയാലിൽ സൽമാൻ (17) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് നാല് പേരും ചികിത്സയിലായിരുന്നു. ജാസ്മിന്റെ ഭർത്താവ് പുതുവാക്കുത്ത് അനസ് (21), തേക്കത്ത് ശിഹാബ് (21) എന്നിവരാണ് പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മറ്റു രണ്ടുപേർ.

ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവെച്ച്​ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Accident in perinthalmanna two died

Next Story
മലയാളി ‘അമ്മ’ മാപ്പ് നല്‍കി; കുവൈത്തില്‍ തമിഴ്നാട് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com