മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ചു. മരിച്ചവരെല്ലാം ഓട്ടോയിലെ യാത്രക്കാരാണ്. ഓട്ടോ ഡ്രൈവറായ മുഹമ്മദ് നിസാർ, യാത്രക്കാരായ ഖദീജ, ഷാഹിന എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ മൂവരും മരണപ്പെട്ടിരുന്നു.
