scorecardresearch

കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം; 11 പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kozhikode Accident

കോഴിക്കോട്: പുറക്കാട്ടിരിയില്‍ ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരായ ശിവണ്ണ, നാഗരാജ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. കര്‍ണാടകയിലെ ഹസന്‍ സ്വദേശികളാണ് ഇവര്‍. ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയാണ് മരിച്ചവരില്‍ മറ്റൊരാള്‍.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തീര്‍ത്ഥാടകരുമായി എത്തിയ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വണ്ടിയില്‍ കുടുങ്ങി കിടന്നവരെയുള്‍പ്പെടെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Also Read: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Accident in kozhikode two died and 12 injured