കൊല്ലം: കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഒരു വിദ്യാര്‍ഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില അതീവ ഗുരുതരമാണ്. കുട്ടികള്‍ക്കൊപ്പം അമ്മമാരുമുണ്ടായിരുന്നു. ഇവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

കൊല്ലം ഏറം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ഒന്നര വയസ്സുകാരിയെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല. നിലവില്‍ പരുക്കേറ്റവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്കാണ് പരുക്ക്.

വേനലവധിക്കുശേഷം ഇന്ന് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ദിവസമായിരുന്നു. തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.