കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം. ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് വീണ് പരുക്കേറ്റ് രണ്ടു നാവികർ മരിച്ചു. നാവികസേനയിലെ ഏവിയേഷൻ ഇലക്ട്രിക്കൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് മരിച്ചത്.

നവീൻ (28), അജീത് സിങ്(29) എന്നീ ഉദ്യോഗസ്ഥരാണ് മരിച്ചത്. ഐഎൻഎസ് ഗരുഡയിലെ ഇന്ത്യൻ നാവികസേന എയർ സ്ക്വാഡ്രൺ 322 ന്റെ വാതിലാണ് അടർന്നുവീണത്. ഈ വാതിൽ ഘടിപ്പിച്ചിരുന്ന റെയിലിൽ നിന്ന് അകന്ന് ഇത് താഴേക്ക് പതിക്കുകയായിരുന്നു.

Read More: നാവിക സേനാ ആസ്ഥാനത്തെ അപകടം; പ്രാഥമിക അന്വേഷണം തുടങ്ങി

നവീനും അജീത് സിങും ഈ സമയത്ത് ഇതുവഴി നടന്നുപോവുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉടനെ തന്നെ ഐഎൻഎസ് സഞ്ജീവനിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.40 ഓടെ ഇരുവരുടെയും മരണം സംഭവിച്ചെന്ന് ദക്ഷിണ നാവിക സേനാ വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ പറഞ്ഞു.

ഹരിയാനയിലെ ബീവാനി ജില്ലക്കാരനാണ് മരിച്ച നവീൻ. 2008 ജനുവരി 25 നാണ് ഇദ്ദേഹം ഇന്ത്യൻ നാവിക സേനയിൽ ചേർന്നത്. രാജസ്ഥാനിലെ ഭരത്‌പൂർ ജില്ലാ സ്വദേശിയായ അജീത് സിങ് 2009 ജൂലൈ 29 നാണ് നാവികസേനയുടെ ഭാഗമായത്.

ആരതിയാണ് നവീന്റെ ഭാര്യ. ഇവർക്ക് രണ്ട് വയസുളള മകളും ഉണ്ട്. പാർവതിയാണ് അജീതിന്റെ ഭാര്യ. ഇവർക്ക് അഞ്ച് വയസുളള മകനുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും നാവികസേനാ വക്താവ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.