Latest News

കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്

ആലപ്പുഴ: വൈക്കത്ത്  കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി  ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വൈക്കം-ആലപ്പുഴ റൂട്ടില്‍ ചേരിന്‍ചുവട്ടിലുണ്ടായ അപകടത്തിൽ കാര്‍ യാത്രികരായ ഉദയംപേരൂര്‍ മനക്കപ്പറമ്പില്‍ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ 10 പേർക്കു പരുക്കേറ്റു.

മൂന്നുറോഡുകള്‍ ചേരുന്ന ജങ്ഷനിൽ ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ഇടറോഡില്‍നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു. വൈക്കം– എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്. കാറിനു മുകളിലൂടെ കയറിയിറങ്ങിയ ബസ് മതിലില്‍ ഇടിച്ചാണ് കാര്‍ നിന്നത്.

Read Also: ഹാട്രിക് റോണോ; പുതുവര്‍ഷം ആഘോഷമാക്കി സൂപ്പര്‍താരം

ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Read Also: Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ നാലുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Accident alappuza vaikom road 4 death

Next Story
കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം; ശ്രദ്ധിക്കുക
The moderation of comments is automated and not cleared manually by malayalam.indianexpress.com