കണ്ണൂർ:എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ടക്കേസിൽ ഒരാൾ കൂടി പിടിയിൽ.എസ് ഡി പി ഐ പ്രവർത്തകനായ,കൂത്തുപറമ്പ് നീർവേലിയിലെ ഹസീന മൻസിലിൽ എം.എന്‍.ഫൈസലിനെയാണ്(24)പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഫൈസല്‍.

ഫൈസല്‍ ഉപയോഗിച്ച ബൈക്ക്,മൊബൈല്‍ ഫോണ്‍,സിം കാര്‍ഡ് എന്നിവയും കസ്റ്റഡിയിലെടുത്തു.ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.സംഭവ ദിവസം കാക്കയങ്ങാട് ഐ.ടി.ഐയില്‍ നിന്ന് ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ടതിന്റെ വിവരം ഫോണില്‍ മറ്റു പ്രതികള്‍ക്ക് നല്‍കിയത് ഫൈസലാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

2018 ജനുവരി 19-നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദിനെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിർത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ മുഖംമൂടി സംഘമാണ് കൃത്യം നിർവ്വഹിച്ചത്.സമീപത്തെ വീടിന്റെ തിണ്ണയിൽ ഇട്ടാണ് ശ്യാമപ്രസാദിനെ ഇവർ മാരകമായി വെട്ടിയത്. കൃത്യത്തിൽ പങ്കെടുത്ത 4 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ