scorecardresearch
Latest News

എബിവിപി പ്രവർത്തകന്റെ വധം; കണ്ണൂരിൽ നാളെ ആർഎസ്എസ് ഹർത്താൽ

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് എ ബി വിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

syam prasad abvp activist killed in kannur,

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ ആർഎസ്എസ്-ബിജെപി ഹർത്താൽ. വാഹനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഹർത്താൽ നടത്തുകയെന്ന് ജില്ല നേതൃത്വം അറിയിച്ചു.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്ന് വൈകിട്ടാണ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദിനെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിൽ നാല് എസ്‌ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

വെള്ളിയാഴ്ച്ച വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് സംഭവം. കാറിലെത്തിയ മുഖംമൂടി സംഘമാണ് കൃത്യം നിർവ്വഹിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കണ്ണൂരിൽ എ ബി വിപി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എ ബി വിപി പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Abvp rss bjp kannur murder harthal sdpi