ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായിക്ക് എതിരെ ഹൈദരാബാദിൽ എബിവിപിയുടെ പ്രതിഷേധം. ഹൈദരാബാദിൽ മലയാളി സമാജം സംഘടിപ്പിച്ച പരിപാടിക്ക്​ ഇടെയാണ് പ്രതിഷേധം. പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് എബിവിപി പരിപാടി നടക്കുന്ന​ ഓഡിറ്റോറിയത്തിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധം സംഘടിപ്പിച്ച എബിവിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ പിണറായി വിജയൻ ആണെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

ഹൈദ്രാബാദിൽ പിണറായി വിജയന് ഇന്ന് ഒരു പരിപാടികൂടെയുണ്ട്. തെലങ്കാനയിലെ സിപിഐഎം നേത്രത്വം സംഘടിപ്പിക്കുന്ന മതേതര റാലിയിലാണ് പിണറായി വിജയന് പങ്കെടുക്കേണ്ടത്. നേരത്തെ മുഖ്യമന്ത്രിയുടെ ഹൈദരാബാദിൽ പരിപാടി തടയുമെന്ന് ബിജെപി നേതാവ് വെല്ലുവിളിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ