കണ്ണൂർ: ഐ ടി ഐ വിദ്യാർത്ഥിയും എ ബി വി പി പ്രവർത്തകനുമായ ശ്യാം പ്രസാദ് (24) വെട്ടേറ്റ് മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയെ മുഖം മൂടി ധരിച്ച മൂന്നംഗ സംഘമാണ് വെട്ടിയത്.

ആക്രമണത്തിൽ പരുക്കേറ്റ ശ്യാം പ്രസാദിനെ തലശേരിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണമടഞ്ഞു.

ചിറ്റാരിപറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ശ്യാം പ്രസാദ്. കാക്കയങ്ങാടുളള  പേരാവൂർ ഗവൺമെന്ര് ഐ ടി ഐ വിദ്യാർത്ഥിയാണ് ശ്യാം.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമിനെ പേരാവൂർ നെടുംപൊയിലിൽ കൊമ്മേരി അട് വളർത്തൽ കേന്ദ്രത്തിന് സമീപം  വച്ചാണ് കാറിലെത്തിയ മുഖംമൂടി സംഘം ശ്യാം പ്രസാദിനെ ആക്രമിച്ചത്. വെട്ട് കൊണ്ട് ഓടി അടുത്ത വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വീടിന്രെ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ