Latest News

അബിന്‍ ജോസഫിനും ഗ്രേസിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അബിന്‍ ജോസഫ് 2020ലെ യുവ പുരസ്‌കാരത്തിനും ഗ്രേസി ബാലസാഹിത്യ പുരസ്‌കാരത്തിനുമാണ് അര്‍ഹരായത്

Abin Joseph, Gracy, Kendra Sahitya Akademi literature awards 2020, Yuva Puraskar awards 2020, Yuva Puraskar award Abin Joseph, Bal Sahitya Puraskar 2020, Bal Sahitya Puraskar Gracy,Kalyassery thesis Abin Joseph, Vazhthappetta Poocha Grachy, ie malayalam

ന്യൂഡല്‍ഹി: അബിന്‍ ജോസഫിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020ലെ യുവ പുരസ്‌കാരം. ഗ്രേസി 2020ലെ ബാലസാഹിത്യ പുരസ്‌കാരത്തിനും അര്‍ഹയായി.

‘കല്യാശേരി തീസിസ്’ എന്ന കഥാ സമാഹാരമാണ് അബിന്‍ ജോസഫിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

കല്യാശേരി തീസിസിന് കേരള സാഹിത്യ അക്കാദമിയുടെ 2017ലെ ഗീത ഹിരണ്യൻ എൻഡോവ്മെന്റ് അബിന്‍ ജോസഫിന് ലഭിച്ചിരുന്നു.

അഭിമന്യു ആചാര്യ (ഗുജറാത്തി), കോമള്‍ ജഗദീഷ് ദയലാനി (സിന്ധി) എന്നിവരാണ് 2020ലെ യുവ പുരസ്‌കാരത്തിന് അര്‍ഹരായി മറ്റു രണ്ടുപേർ. ബംഗാളി, മറാത്തി, രാജസ്ഥാനി ഭാഷകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

പുസ്തകം പ്രസിദ്ധീകരിച്ച വര്‍ഷം ജനുവരി ഒന്നിനു 35 വയസില്‍ കവിയാത്തവരെയാണു യുവ പുരസ്‌കാരത്തിനു പരിഗണിക്കുന്നത്.

Abin Joseph, Gracy, Kendra Sahitya Akademi literature awards 2020, Yuva Puraskar awards 2020, Yuva Puraskar award Abin Joseph, Bal Sahitya Puraskar 2020, Bal Sahitya Puraskar Gracy,Kalyassery thesis Abin Joseph, Vazhthappetta Poocha Grachy, ie malayalam

ഗ്രേസിയുടെ വാഴ്ത്തപ്പെട്ട പൂച്ച എന്ന പുസ്തകമാണു പുരസ്‌കാരത്തിന് അര്‍ഹമായത്. ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എന്‍പി ഹാഫിസ് മുഹമ്മദ്, റോസ് മേരി എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണു ഗ്രേസിയെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തത്.

50,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ പിന്നീട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അക്കാദമി സെക്രട്ടറി കെ ശ്രീനിവാസ റാവു പ്രസ്താവനയില്‍ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Abin joseph grachy kendra sahitya akademi literature awards

Next Story
സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍dowry, news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express