കൊച്ചി: അഭിമന്യു വധക്കേസില്‍ കൊലയാളി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിടിയില്‍. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ ആദിലാണ് പിടിയിലായത്. ഇയാള്‍ ആലുവ സ്വദേശിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ആദില്‍. അഭിമന്യുവിനെ കൊല്ലാനുളള ഗൂഢാലോചനയിലും ഇയാള്‍ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.

അഭിമന്യു കൊല്ലപ്പെട്ടിട്ടു രണ്ടാഴ്ചയായിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽതപ്പുകയായിരുന്നു പോലീസിന് ഈ അറസ്റ്റ് ആശ്വാസമാണ്. കൊലയാളി സംഘത്തിലെ മറ്റുളളവരെ കൂടി പിടികൂടാന്‍ ഇയാളിലൂടെ പൊലീസ് ശ്രമം നടത്തും. മറ്റുളളവരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ആദിലിന് അറിയാമെന്നാണ് പൊലീസ് നിഗമനം.

കണ്ണൂരിൽ നിന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പതിനഞ്ചംഗ സംഘമാണ് അഭിമന്യുവിനെ ആക്രമിച്ചതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം എഫ്ഐ.ആറിലും രേഖപ്പെടുത്തിയിരുന്നു. പിടിയിലായ ആദിൽ എറണാകുളം ജില്ലയിൽ തന്നെയുള്ള ഒരു കോളേജിലെ വിദ്യാർത്ഥിയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആദിൽ അടക്കമുള്ളവർ ഒളിവിൽ പോകുകയായിരുന്നു.

നേരത്തേ മൂന്നു പേരെ എസ്എഫ്ഐക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലായിരുന്നു. ജൂ​​​ലൈ ഒ​​​ന്നി​​​ന് അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​ണ് അ​​​ഭി​​​മ​​​ന്യു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​സൂ​​​ത്രി​​ത​​​മാ​​​യി ന​​​ട​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​തി​​ക​​ളെ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു മാ​​​റ്റി​​​യ​​​തും ഇ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തും എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.