Latest News

അഭിമന്യു വധക്കേസ്: എട്ട് പ്രതികൾക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ജൂലൈ ഒന്നിന് രാത്രി 12.30 യോടെയാണ് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ​ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്

abhimayu sfi activist,

കൊച്ചി: അഭിമന്യു വധക്കേസിലെ എട്ട് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പൊലീസ് മേധാവിയാണ് സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ പോയ എട്ട് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

മഹാരാജാസിലെ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ​ നേതാവുമായ അഭിമന്യുവിനെ ജൂലൈ ഒന്നിന് പാതിരാത്രി പന്ത്രണ്ടരയോടെയാണ് കോളജിന് മുന്നിൽ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സുഹൃത്തും എസ്എഫ്ഐ​ പ്രവർത്തകനുമായ അർജുന് അക്രമത്തിൽ കുത്തേറ്റ് ഗുരുതരമായ തരത്തിൽ​ പരുക്കേൽക്കുകയും ചെയ്തു. വിനീത് എന്ന മറ്റൊരു വിദ്യാർത്ഥിക്കും പരുക്കേറ്റിരുന്നു.

ഈ​ കേസിൽ കോളേജിലെ തന്നെ വിദ്യാർത്ഥിയടക്കം അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ​ കേസുമായി ബന്ധപ്പെട്ട് ഇനിയും പിടികിട്ടാനുളള എട്ട് പ്രതികളുടെ കാര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാം പ്രതി ആരിഫ് ബിൻ സാലി (25), ഒമ്പതാം പ്രതി വി.എൻ.ഷിഫാസ് (23), പത്താം പ്രതി സഹൽ (21), പതിനൊന്നാം പ്രതി ജിസാൽ റസാഖ് (21),പന്ത്രണ്ടാം പ്രതി മുഹമ്മദ് ഷഹീം (31), പതിനാലാം പ്രതി പി.എം.ഫായിസ് (20), പതിനഞ്ചാം പ്രതി തൻസീൽ (25), പതിനാറാം പ്രതി​ സനിദ് (26) എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിടുളളത്.

പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിലെ എട്ടു പ്രതികൾ

എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ചു വിടുകയും അതിൽ മൂന്ന് എസ്എഫ്ഐ​ വിദ്യാർത്ഥികൾക്ക് കുത്തേൽക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അർജുൻ എന്ന വിദ്യാർത്ഥിക്ക് വയറിൽ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാർത്ഥിക്കും പരുക്കേറ്റിരുന്നു. മറ്റ് വിദ്യാർത്ഥികളെ ആയുധങ്ങളുപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Abhimanyu murder case police look out notice for eight accused

Next Story
കേരളത്തിലേക്ക് വരൂ: ലോക സഞ്ചാരികളെ ക്ഷണിച്ച് ഓസ്ട്രേലിയൻ ടൂറിസ്റ്റ്tourists return to kerala after floods, chartered flights
The moderation of comments is automated and not cleared manually by malayalam.indianexpress.com