കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് പങ്കെന്ന് സർക്കാർ. കോടതിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. കൈവെട്ട് കേസിലെ 13-ാം പ്രതി മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.

ജോസഫ് മാഷിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് മനാഫിനെ നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ അഭിമന്യുവിന്റെ കൊലപാതകത്തിൽ മനാഫിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മനാഫ് ഇപ്പോൾ ഒളിവിലാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് പ്രതികളും ഒളിവിലാണ്.

എസ്ഡിപിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് പീഡനം ആരോപിച്ച് നല്‍കിയ ഹർജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് അഭിമന്യു വധത്തില്‍ പൊലീസ് വേട്ട ആരോപിച്ച് എസ്ഡിപിഐ നല്‍കിയ മൂന്ന് ഹര്‍ജികളും കോടതി തള്ളി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ