അഭയക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി; ഹൈക്കോടതി സിബിഐ യുടെ നിലപാട് തേടി

ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമർപ്പിച്ച ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി സിബിഎക്ക് നോട്ടീസയച്ചു

Abhaya case, അഭയ കേസ്, sister abhaya case, സിസ്റ്റർ അഭയ കേസ്, sister abhaya murder case, സിസ്റ്റർ അഭയ കൊലക്കേസ്, sister abhaya, സിസ്റ്റർ അഭയ, high court, ഹൈക്കോടതി, verdict, വിധി, iemalayalam, ഐഇ മലയാളം

കൊച്ചി: അഭയക്കേസിൽ വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി സിബിഐ യുടെ നിലപാട് തേടി. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമർപ്പിച്ച ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി സിബിഎക്ക് നോട്ടീസയച്ചു. ജസ്റ്റീസുമാരായ കെ വിനോദചന്ദ്രനും എംആർ അനിതയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നും കൊലപാതകമാണന്ന് വ്യക്തമാക്കി കേസ് എഴുതിതള്ളണമെന്ന ആവശ്യം കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

Read More: അഭയ കേസ്: ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും ഹർജിയിൽ പറയുന്നു. സംഭവ ദിവസം തങ്ങളെ കോൺവെന്റിൽ കണ്ടെന്നതിന് തെളിവില്ലന്നും സാക്ഷിമൊഴി വിശ്വസനീയമല്ലന്നും പ്രതികൾ വാദിക്കുന്നു.

അഭയയെ പ്രതികൾ കോടാലിക്ക് തലയ്ക്ക് പിന്നിൽ അടിച്ച് പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന്ന സിബിഐ റിപ്പോർട്ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഫാദർ കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Abhaya case highcourt notice to cbi on plea by thomas kottoor and stefy

Next Story
നിളയുടെ തീരത്തുനിന്ന് ജര്‍മനി വഴി സൗദിയിലേക്കൊരു ബൈക്ക് റേ‌സ്harith noah, ഹരിത് നോഹ, Kerala biker, കേരള ബൈക്കർ, tvs racing rider harith  noah, ടിവിഎസ് റെയ്‌സിങ് റൈഡർ ഹരിത് നോഹ, dakar rally  bike saudi arabia, ദാകർ ബൈക്ക് റാലി സൗദി അറേബ്യ, dakar rally harith noah, ദാകർ ബൈക്ക് റാലി ഹരിത് നോഹ, bike racing in india, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, indian express malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com