അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്

അഭയയുടെ ദുരൂഹ മരണത്തിന് 26 വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത് 2008 ൽ

Abhaya case, അഭയ കേസ്, sister abhaya case, സിസ്റ്റർ അഭയ കേസ്, sister abhaya murder case, സിസ്റ്റർ അഭയ കൊലക്കേസ്, sister abhaya, സിസ്റ്റർ അഭയ, high court, ഹൈക്കോടതി, verdict, വിധി, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അഭയ കേസിൽ തെളിവു നശിപ്പിച്ച മുൻ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇതിൽ നാലാം പ്രതിയായി കെ.ടി.മൈക്കിളിനെ ഉൾപ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹർജിയിലാണ് തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ.

1992 മാ​ർ​ച്ച് 27ന് ​കോ​ട്ട​യ​ത്ത് പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വെന്‍റിലെ കി​ണ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സിസ്റ്റ​ർ അ​ഭ​യ​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പത്തൊമ്പത് വയസ്സിലാണ് അഭയുടെ മരണം. ആ ദുരൂഹ മരണത്തിന് 26 വർഷം പൂർത്തിയാകാൻ എഴുപത് ദിവസങ്ങൾ അവശേഷിക്കേയാണ് ഈ തീരുമാനം വരുന്നത്. കോട്ടയം അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം.തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു

അഭയ കേസ് ലോ​ക്ക​ൽ പൊ​ലീ​സ്​ 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത​ര മാ​സ​വും അ​ന്വേഷണം ന​ട​ത്തി. ആത്മഹത്യയാണെന്ന് പറഞ്ഞ് അ​വ​സാ​നി​പ്പി​ച്ച കേ​സ്, 1993 മാ​ർ​ച്ച് 29നാണ് ​സിബിഐ ഏ​റ്റെ​ടു​ത്തത്. സിബിഐ അഭയുടെ മരണം ആത്മഹത്യയല്ലെന്ന് കണ്ടെത്തി. എന്നാൽ അത് വീണ്ടും വിവാദങ്ങളിലേയ്ക്ക് നയിക്കുയായിരുന്നു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 2008 ലാണ് ഈ കേസിൽ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

ഇതിന് മുമ്പ് ആദ്യം കേസ് അന്വേഷിച്ച് സിബിഐ ഡിവൈഎസ്‌പി  വർഗീസ് പി.തോമസ്   ജോലി രാജിവച്ചു. അതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സിബിഐ എസ്‌പിയായിരുന്ന ത്യാഗരാജൻ ഈ കേസ് ആത്മഹത്യയാണെന്ന് റിപ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചിരുന്നു. മാത്രമല്ല, ഈ കേസിലെ തെളിവുകൾ സിബിഐയ്ക്ക് കൈമാറാതെ ക്രൈംബ്രാഞ്ച് നശിപ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

1996 നവംബർ 26 ന് ഈ കേസ് എഴുതിതളളണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. എന്നാൽ റിപ്പോർട്ട് തളളിയ കോടതി സിബിഐയെ വിമർശിച്ചു. 1999 ജൂലൈ 12 ന് ഈ കേസ് കൊലപാതകമാണെന്ന് വ്യക്തമാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനാവില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്.

2001 ൽ വീണ്ടും കൂടുതൽ അന്വേഷണം നടത്താൻ സിബിഐയക്ക് ഹൈക്കോടതി നിർദേശം. 2005 ഓഗസ്റ്റ് 30ന് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ വീണ്ടും അനുമതി തേടി. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ് അഭയയുടെ ആന്തരികാവയവ പരിശോധനയിൽ കൃത്രിമത്വം നടന്നുവെന്ന വാർത്ത വരുന്നത്. ഇതോടെ അഭയകേസ് വീണ്ടും ഉയിർത്തെഴുന്നേറ്റു. അതിന് ശേഷം കേസ് അന്വേഷിക്കാൻ സിബിഐയുടെ കേരള ഘടകത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 2008 ഒക്ടോബർ 23 നായിരുന്നു ഇത്. ഒരുമാസത്തിനുളളിൽ 2008 നവംബർ 19 സിബിഐ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.  വീണ്ടും ഈ കേസിൽ തീർപ്പാവാതെ കടന്നുപോയത് ഒമ്പത് വർഷം

ആദ്യം ഈ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാൽ ഇതിൽ സംശയം ഉണ്ടാവുകയും പൊതുജനപ്രക്ഷോഭം രൂപപ്പെടുകയും ചെയ്തതോടെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിലേയ്ക് മാറ്റി. 1992 ഏപ്രിൽ പതിനാല് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു.. 1993 ജനുവരി 30 ന് അഭയയുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. അതിനെതിരെയും ആക്ഷൻ കൗൺസിൽ ഹൈക്കോടതിയ സമീപിച്ചു. 1993 മാർച്ച് 29 ന് സിബിഐ അന്വേഷണം ഉത്തരവായത്. സിബിഐയുടെ അന്വേഷണത്തിൽ അഭയയുടെ മരണം ആത്മഹത്യയല്ല എന്ന് കണ്ടെത്തി. എന്നാൽ അത് വീണ്ടും വിവാദങ്ങളിലേയ്ക്ക് നയിച്ചു.

ഈ അഭയ കേസിൽ ബന്ധപ്പെട്ട് 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ.തോമസ്‌ കോട്ടൂർ, ഫാ.ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. നാർക്കോ അനാലിസിസ് പരിശോധന ഉൾപ്പടെയുളളവ നടത്തിയാണ് സിബിഐ കുറ്റപത്രം നൽകിയത്. നുണ പരിശോധനാ റിപ്പോർട്ടുകൾ വാർത്തയായതും വിവാദമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Abhaya case cbi court directed to register case against former crime branch sp

The moderation of comments is automated and not cleared manually by malayalam.indianexpress.com