scorecardresearch

പിഡിപി ഹർത്താൽ​ പിൻവലിക്കണമെന്ന് അബ്ദുൾ നാസർ മഅ്‌ദനി

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅ‌്‌ദനി അറിയിച്ചു

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅ‌്‌ദനി അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
abdul nasar madani, pdp, malappuram byelection

അബ്ദുൾ നാസർ മഅ്ദനി (ഫയൽ ചിത്രം)

ബെംഗളൂരു: പിഡിപി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് ചെയർമാൻ അബ്ദുൾ നാസർ മഅ്‌ദനി ആവശ്യപ്പെട്ടു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅ‌്‌ദനി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനിക്ക് കോടതി അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പിഡിപി സെക്രട്ടറി പൂന്തുറ സിറാജ് അറിയിച്ചിരുന്നു. ഈ നിലപാടിനെതിരെയാണ് മഅ്‌ദനി രംഗത്തെത്തിയത്. മഅ്‌ദനിയുടെ ആവശ്യത്തെത്തുടർന്ന് പിഡിപി ഹർത്താൽ പിൻവലിച്ചു.

Advertisment

വൃദ്ധരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും ഇളവ് തേടിയാണ് മഅ്‌ദനി ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയെ സമീപിച്ചത്. എന്നാൽ മാതാപിതാക്കളെ കാണാൻ അനുമതി നൽകിയ കോടതി മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ മഅ്‌ദനിക്ക് മാതാപിതാക്കളെ കാണുന്നതിന് കേരളത്തിൽ തങ്ങാം. ഏഴിന് തിരിച്ച് ജയിലിൽ എത്തണം. ഓഗസ്റ്റ് ഒൻപതിന് തലശ്ശേരിയില്‍ വെച്ചാണ് മദനിയുടെ മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹം.

Abdul Nasar Madani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: