scorecardresearch

അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്; നാട്ടില്‍ തങ്ങാന്‍ സുപ്രീംകോടതി അനുമതി

പൊലീസ് അകമ്പടിയില്ലാതെ മദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി

പൊലീസ് അകമ്പടിയില്ലാതെ മദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി

author-image
WebDesk
New Update
Madani | PDP | Kerala News

അബ്ദുള്‍ നാസര്‍ മഅദനി

ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്. മദനിക്ക് കേരളത്തിലെ സ്വന്തം നാട്ടില്‍ തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി നല്‍കി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

Advertisment

പൊലീസ് അകമ്പടിയില്ലാതെ മദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. വിചാരണ കഴിയും വരെ ബംഗളുരുവില്‍ കഴിയണമെന്ന ഉപാധിയും റദ്ദാക്കി. കേസില്‍ അന്തിമ വിധി വരുംവരെ മദനിക്ക് കേരളത്തില്‍ തുടരുന്നതിന് തടസമില്ല. 11.07.2014ന് സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരം സേില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ മദനി ബെംഗളൂരുവില്‍ തങ്ങണമെന്നായിരുന്നു.

മദനി വീല്‍ചെയറിലാണ്, കാല്‍ മുറിച്ചുമാറ്റി, ഒരു വൃക്ക മാറ്റിവയ്ക്കല്‍ ഉണ്ട്. അമ്മ മരിച്ചു, ഇപ്പോള്‍ അച്ഛന്‍ രോഗിയാണ്. വിചാരണ കഴിഞ്ഞു, വാദങ്ങള്‍ നടക്കുന്നു. വാദപ്രതിവാദത്തിന് രണ്ട് വര്‍ഷമെടുക്കുമെന്ന് അവര്‍ തന്നെ പറയുന്നു. കേസില്‍ നിരവധി പ്രതികളുണ്ട്. കബില്‍ സിബല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. ജസ്റ്റീസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മദനിയുടെ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തിയത്. മദനിക്ക് കൊല്ലത്തെ ജന്മനാട്ടില്‍ താമസിക്കാന്‍ അനുമതി നല്‍കിയ കോടതി 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചു.

മദനിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും കബില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടില്‍ പോയി താമസിക്കാന്‍ മദനിക്ക് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാല്‍ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Advertisment

അതേസമയം അപേക്ഷയെ സംസ്ഥാനം ശക്തമായി എതിര്‍ക്കുന്നുവെന്ന് കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ലെങ്കില്‍, എന്താണ് പ്രശ്‌നം?' എന്നാല്‍ ജസ്റ്റിസ് ബൊപ്പണ്ണ കര്‍ണാടക സംസ്ഥാനത്തിന്റെ അഭിഭാഷകനോട് ചോദിച്ചു.

ബാംഗ്ലൂരില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചു, അവിടെ ആയുര്‍വേദ ചികിത്സയില്ലെന്ന് ജസ്റ്റിസ് ബൊപ്പണ്ണ പ്രതികരിച്ചു. ഏപ്രില്‍ 17 ന്, കേരളത്തിലെ രോഗബാധിതരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതിനായി ജൂലൈ 8 വരെ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു.

പിതാവിനെ സന്ദര്‍ശിക്കാനായി കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി ജൂണ്‍ മാസം 26ന് മദനി കേരളത്തിലെത്തിയിരുന്നു. ആദ്യം പിതാവിനെ കാണാന്‍ അന്‍വാര്‍ശേരിയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ കൊച്ചിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. കടുത്ത ഛര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലം അവശത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഏഴിന് ആശുപത്രി വിട്ട മദനി പിതാവിനെ കാണാനാകതെ ബാംഗ്ലൂരിലേക്ക് തിരിച്ചു.

Abdul Nasar Madani Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: