ബെംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. മെയ് 3 മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാൻ ബെംഗളുരുവിലെ എൻഐഎ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ബെംഗളുരു പൊലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെയാണ് മഅദനിയുടെ യാത്ര തടസപ്പെട്ടത്.

കർണ്ണാടകയിൽ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഅദനിക്ക് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്നായിരുന്നു ബെംഗളുരു പൊലീസ് ഇന്നലെ നിലപാടെടുത്തത്. പിന്നീട് സിറ്റി ആംഡ് റിസർവ് പൊലീസിന്റെ സഹായത്തോടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്.

ഇതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സാഹചര്യം ഉണ്ടായത്. അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ അനുവദിക്കണമെന്നാണ് ബെംഗളുരു എൻഐഎ കോടതിയിൽ മഅദനി ആവശ്യപ്പെട്ടത്. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അദ്ദേഹത്തെ നാട്ടിലേക്ക് വിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ