scorecardresearch

ഉമ്മയെ കാണാനായി മഅ്ദനി കേരളത്തിലെത്തി; കെട്ടിവച്ചത് രണ്ട് ലക്ഷം രൂപ

ഒക്ടോബർ 28 മുതൽ നവംബർ 4 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി

ഉമ്മയെ കാണാനായി മഅ്ദനി കേരളത്തിലെത്തി; കെട്ടിവച്ചത് രണ്ട് ലക്ഷം രൂപ

ബെം​ഗ​ളൂ​രു: പിഡിപി ചെ​യ​ർ​മാ​ൻ അ​ബ്​​ദുൾ നാസ​ർ മ​അ്​​ദ​നി കേ​ര​ള​ത്തി​ലെ​ത്തി. അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന ഉമ്മയെ കാണാനാണ് മഅ്ദനി നാട്ടിലെത്തിയത്. ഉ​മ്മ​യെ കാ​ണാ​നു​ള്ള യാ​ത്ര​ക്ക്​ എ​ൻ​ഐഎ വി​ചാ​ര​ണ കോ​ട​തി ന​ൽ​കി​യ ക​ർ​ശ​ന വ്യ​വ​സ്​​ഥ​ക​ൾ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മ​അ്​​ദ​നി തീ​രു​മാ​നി​ച്ചെങ്കി​ലും ഉ​മ്മ അ​സ്​​മ ബീ​വി​യു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി മോ​ശ​മാ​യ​തോ​ടെ ​തീ​രു​മാ​നം മാ​റ്റി. ഒക്ടോബർ 28 മുതൽ നവംബർ 4 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി.

ബെംഗ​ളൂ​രു കെം​പ​ഗൗ​ഡ രാജ്യാന്തര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ രാ​വി​ലെ 8.55ന്​ ​പു​റ​പ്പെ​ടു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച മ​അ്​​ദ​നി​​ രാ​വി​ലെ 10.30​ ഓടെ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ അ​സ്​​മ ബീ​വി വെന്റിലേറ്ററിന്റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്​​താം​കോ​ട്ട​യി​ലെ പ​ത്​​മാ​വ​തി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം ഉമ്മയെ കാണാന്‍ മഅ്ദനി കെട്ടി വയ്ക്കേണ്ടത് 2 ലക്ഷത്തോളം രൂപയാണ്.

സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിനായിട്ടാണ് മഅ്ദനി 176600 രൂപ മുന്‍കൂറായി കെട്ടിവയ്ക്കേണ്ടത്. തിരിച്ചെത്തിയ ശേഷം മറ്റ് ചെലവുകളുടെ തുകയും അടക്കേണ്ടി വരും. ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിന് 60 രൂപയാണ് കിലോമീറ്ററിന് ഈടാക്കുക. ഇവ കൂടാതെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം, താമസം എന്നിവയും മഅ്ദനി സ്വയം വഹിക്കേണ്ടി വരും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Abdhul nassar madani to visit his ailing mother today