scorecardresearch
Latest News

ഉമ്മയുടെ രോഗം മൂർച്ഛിച്ചു; കേരളത്തിലെത്താന്‍ അനുമതി തേടി മഅ്ദനി; വിധി ഇന്ന്

ഉമ്മയുടെ രോഗം മൂർച്ഛിക്കുകയും പക്ഷാഘാതത്തിലേക്കെത്തുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ അനുമതി തേടിയത്

abdul nasar madani, pdp, malappuram byelection
അബ്ദുൾ നാസർ മഅ്ദനി (ഫയൽ ചിത്രം)

ബെംഗളൂരു: കേരളം സന്ദര്‍ശിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനിയുടെ ഹർജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ഉമ്മയുടെ രോഗം മൂർച്ഛിക്കുകയും പക്ഷാഘാതത്തിലേക്കെത്തുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ അനുമതി തേടിയത്.

അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സന്ദര്‍ശനത്തിനായി രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക്​ അപേക്ഷ നൽകിയത്​. ബെംഗളൂരു സ്ഫോടനക്കേസ് പരിഗണിക്കുന്ന പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ അഡ്വ. പി.ഉസ്മാന്‍ മുഖേനയാണ് ഹർജി സമര്‍പ്പിച്ചത്​.

ഉമ്മയെ സന്ദർശിക്കാനും മകൻ ഉമർ മുഖ്​താറി​ന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞവർഷം ഓഗസ്​റ്റിൽ മഅ്​ദനിക്ക്​ സുപ്രീം കോടതി 14 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന മഅ്ദനിക്ക് ജാമ്യം ലഭിച്ചെങ്കിലും ബെംഗളൂരു നഗരം വിട്ടുപോകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Abdhul nassar madani seeks permission for visiting his ailing mother