പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റുന്നില്ല; സർക്കാരിനെ വിമർശിച്ച് ആഷിഖ് അബു

പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനു നിയന്ത്രണമില്ല

Aashiq Abu, ആഷിഖ് അബു, Director Aashiq Abu, സംവിധായകൻ ആഷിഖ് അബു, UAPA, Maoist, മാവോയിസ്റ്റ്, Maoist affiliation, cpm resolution, പ്രമേയം, മാവോയിസ്റ്റ് ബന്ധം, SFI activist, എസ്എഫ്ഐ, UAPA, യുഎപിഎ, Kozhikode, കോഴിക്കോട്, iemalayalam, ഐഇ മലയാളം

കൊച്ചി: വാളയാറിലെ പൊലീസ് അനാസ്ഥയും മാവോയിസ്റ്റ് വേട്ടയുമടക്കമുള്ള​ വിഷയങ്ങളിൽ സിപിഎമ്മിനേയും ഇടത് സർക്കാരിനേയും വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനു നിയന്ത്രണമില്ല എന്നതിന്റെ തെളിവാണ് വാളയാർ കേസും, മാവോയിസ്റ്റ് വേട്ടയും ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതുമെല്ലാമെന്ന് ആഷിഖ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരായ യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ സിപിഎം പ്രമേയം പാസാക്കി. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. താഹ ഫസലിനെയും അലൻ ഷുഹൈബിനെയും അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയായി പോയെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. പന്തീരാങ്കാവിൽ നടന്നത് യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താൻ സാധിക്കുന്ന കുറ്റമല്ലെന്നും പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസൻ, സി.പി മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഏരിയ കമ്മിറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കിയത്.

Read More: ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്ന നടപടി; പൊലീസിനെതിരെ സിപിഎം പ്രമേയം പാസാക്കി

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി നടപടിക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ഇതിലൂടെ സിപിഎം.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പ്രതിഷേധം അറിയിച്ചിരുന്നു. കേസെടുത്ത നടപടി പുനപരിശോദിക്കണമെന്ന് എം.എ.ബേബി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ലെന്നും പക്ഷെ കേരളത്തിലെ ചില പൊലീസുകാര്‍ക്ക് അത് മനസിലായിട്ടില്ലെന്നും ബേബി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aashiq abu criticizes cpm and ldf government

Next Story
Kerala News Highlights: തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com