/indian-express-malayalam/media/media_files/uploads/2017/09/chennithala-horzOut.jpg)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവാകാൻ രമേശ് ചെന്നിത്തലയെക്കാളും നല്ലത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നാണ് ആർഎസ്പി നേരത്തേ പറഞ്ഞിരുന്നതെന്നും വാർത്താസമ്മേളനത്തിൽ അസീസ് പറഞ്ഞു.
ഉമ്മൻചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ല. ഉമ്മൻചാണ്ടിക്ക് കിട്ടുന്ന പരിഗണനയോ ജനകീയ പിന്തുണയോ രമേശിന് ലഭിക്കില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ മാത്രമല്ല,​ കോൺഗ്രസിൽ തന്നെ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.
എന്നാൽ പ്രസ്താവന വിവാദമായതോടെയാണ് അസീസ് വിശദീകരണവുമായി രംഗത്ത് വന്നത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് പറഞ്ഞിട്ടില്ലെന്നും അസീസ് പിന്നീട് വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.