തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ പൊളിച്ചെഴുത്ത്. എൽഡിഎഫ് കൺവീനറായി കേന്ദ്രകമ്മിറ്റി അംഗമായ എ.വിജയരാഘവനെ നിയമിക്കാൻ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. എന്നാൽ ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ എൽഡിഎഫ് യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.

നിലവിലെ കൺവീനറായിരുന്ന വൈക്കം വിശ്വൻ അനാരോഗ്യത്തെ തുടർന്ന് സ്ഥാനം ഒഴിയണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നേതൃമാറ്റം. നേരത്തേ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുൻ രാജ്യസഭാംഗം കൂടിയായ അദ്ദേഹം കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ