/indian-express-malayalam/media/media_files/uploads/2017/04/g-sudhakaran.jpg)
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നേരെ ഭീഷണിസന്ദേശങ്ങള്‍ വന്നതായി പരാതി. മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തിയതായി പറയുന്നത്.
ജൂണ്‍ 5,6 തീയതികളിലാണ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തയത്. എന്നാല്‍ ഇത് ഗൗരവകരമായി കാണാതെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഡല്‍ഹിയില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ജൂണ്‍ 7നും ഭീഷണി സന്ദേശം വന്നു. വര്‍ഗീയതയുടെ സ്വരം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അടുത്തലക്ഷ്യമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കുന്നു.
ഇന്ന് മറ്റൊരു ഭീഷണി സന്ദേശവും ലഭിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അദ്ദേഹം പൊലീസ് ഇന്റലിജന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.