തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയിലെ താത്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ടു. പിരിച്ചു വിട്ടവരിൽ 10 വർഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരുമുണ്ട്. ബോഡി നിർമാണം നിർത്തിയതിനാലാണ് പിരിച്ചു വിട്ടതെന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.

നോട്ടീസൊന്നുമില്ലാതെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ പിരിച്ചു വിട്ടത്. പലരും രാവിലെ ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഉച്ചയ്ക്ക് ജോലിയിൽ പ്രവേശിക്കേണ്ട എന്ന് അറിയിക്കുകയായിരുന്നു.

കോഴിക്കോട്, എടപ്പാൾ, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇതേ തുടർന്ന് നാല് വർക് ഷോപ്പുകളിൽ നിന്നുമായി 210 ജീവനക്കാർക്ക് ജോലി നഷ്ടമായി. കോഴിക്കോട് 35 പേരെയും, മാവേലിക്കരയിൽ 65 പേരെയും എടപ്പാളിലും ആലുവായിലും 55 പേരെ വീതവുമാണ് പിരിച്ചു വിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.