വടകര: കോഴിക്കോട് വടകരയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. ചില വഴി യാത്രക്കാരാണ് കോട്ടക്കടവിൽ എം നാണു റോഡിൽ പുലിയെ കണ്ടതായി അറിയിച്ചത്. ഇന്നലെ രാത്രിയോടെ ഇതുവഴി യാത്ര ചെയ്ത ചിലരാണ് പുലിയെ കണ്ടതായി അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ട് മാസം മുമ്പ് വടകര റെയില്‍വെ സ്റ്റേഷന്‍ പ്രദേശത്തും പുലി ഇറങ്ങിയതായി പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ അന്നും ഒന്നും കണ്ടെത്താനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ