/indian-express-malayalam/media/media_files/uploads/2017/11/Hadiya-shefin-23844855_10156080519642845_155075620877030591_n.jpg)
ഹാദിയ
കൊച്ചി: രാജ്യത്തൊട്ടാകെ ചര്‍ച്ചയായി മാറിയ ഹാദിയ കേസ് നടത്തിപ്പിന് ചെലവായത് ഒരു കോടിയോളം രൂപ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏറ്റെടുത്ത കേസില്‍ 99.53 ലക്ഷം രൂപയാണ് ചെലവായത്. ഇത് സംബന്ധിച്ച കണക്ക് പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ സംസ്ഥാന സമിതിയില്‍ പുറത്തിറക്കി. അഭിഭാഷകര്‍ക്ക് നല്‍കിയ ഫീസ് 93, 85,000 രൂപയാണ്. യാത്രാ ചെലവായി 5,17,324 രൂപ ചെലവായി.
സീനിയര്‍ അഭിഭാഷകരായ കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി. നൂര്‍ മുഹമ്മദ്, പല്ലവി പ്രതാപ് എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇവര്‍ക്ക് പുറമേ അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെപി മുഹമ്മദ് ഷരീഫ്, കെസി നസീര്‍ എന്നിവരുടെ സൗജന്യസേവനവും കേസില്‍ പൂര്‍ണമായി ലഭിച്ചു. അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ ജോലികള്‍ക്കായി 50,000 രൂപയാണ് ചെലവായത്.
കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരേയും സംശയമുന നീണ്ടതോടെ സംഘടന ഇടപെട്ടാണ് കേസ് നടത്തിയത്. ഇതിന്റെ ഫണ്ടിലേക്കായി ധനസമാഹരണം നടത്തുകയും ചെയ്തു. ജനങ്ങളില്‍ നിന്നും 80,40,405 രൂപയാണ് ആകെ സമാഹരിച്ചത്. ഇത് കൂടാതെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തിലധികം രൂപ ലഭിച്ചു. ആകെ 81,61,245 രൂപയാണ് സമാഹരിക്കാനായത്. ബാക്കി 17,91,079 രൂപ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും സംഘടന എടുക്കുകയായിരുന്നു. സഹായിച്ച എല്ലാവര്‍ക്കും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി യോഗത്തില്‍ നന്ദി അറിയിച്ചു. കേസില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാനാണ് സുപ്രിംകോടതി അന്തിമ വധി പുറപ്പെടുവിച്ചത്. നിലവില്‍ ഷെഫിന്റെ വീട്ടിലാണ് ഹാദിയ കഴിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us