കണ്ണൂരിൽ 92കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ പൊലീസ് പിടികൂടി

പരാതിക്കാരിയായ സ്ത്രീയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി

Rape

കണ്ണൂർ: വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. 92 വയസുളള വയോധികയാണ് പീഡനത്തിന് ഇരയായതായി പരാതി പെട്ടത്.

നാല് ദിവസം മുൻപാണ് പീഡനം നടന്നതെന്നാണ് ഇവരുടെ പരാതി. ട്രൈബൽ പ്രമോട്ടർമാർ മുഖേനയാണ് ഇവർ പൊലീസിനെ സമീപിച്ചത്. പീഡനത്തിന് ശേഷം താൻ തീർത്തും അവശ നിലയിലായിരുന്നുവെന്നും അതിനാലാണ് പരാതി നൽകാൻ വൈകിയതെന്നുമാണ് പരാതിയിൽ സ്ത്രീ പറയുന്നത്.

ഇവരുടെ പരാതി ലഭിച്ചയുടൻ പൊലീസ് നടപടിയെടുത്തുന്നു. പ്രതിയായ 45കാരനെ രാവിലെ തന്നെ അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ സ്ത്രീയെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇരിട്ടി ഡിവൈഎസ്‌പി സാജു കെ എബ്രഹാമിന്റെ നേരിട്ടുളള മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 92 year old women molested in kannur man arrested

Next Story
കൊലപാതകമെന്ന് സംശയം: മാറാട് കലാപക്കേസ് പ്രതി മരിച്ച നിലയിൽdeath, മരണം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express