ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സർക്കാർ നയങ്ങൾ സാമ്പത്തിക തകർച്ചയുടെ തുടർച്ചയായ ഒമ്പത് പാദങങ്ങളിലേക്കും 2020-2021 കാലഘട്ടത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കും തള്ളിവിട്ടെന്നും ചിദംബരം ആരോപിച്ചു.

Also Read: മോദിയുടെ വിവേകശൂന്യത ഇന്ത്യയെ ദുർബലമാക്കി: രാഹുൽ ഗാന്ധി

“യുപിഎ കാലത്തെ റെക്കോർഡുകളെ പരിഹസിക്കുന്നവർ ഒരു കാര്യം മനസിലാക്കണം, നിങ്ങളുടെ അജ്ഞതയെയും കഴിവില്ലായ്മയെയും സാമ്പത്തിക വിദഗ്ധർ ഇപ്പോൾ പരിഹസിക്കുന്നു,” ചിദംബരം ട്വിറ്ററിൽ കുറിച്ചു.

Also Read: ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടുപോകാന്‍ പറ്റില്ല: രാജ്‌നാഥ് സിങ്‌

2015 മുതൽ എൻ‌ഡി‌എ സർക്കാർ എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. “തുടർച്ചയായ 9 പാദങ്ങളിൽ സാമ്പത്തിക വളർച്ച കുറയാനും 2020-21 ൽ ആസന്നമായ സാമ്പത്തിക മാന്ദ്യത്തിനും കാരണമായി.” ആദ്യ ട്വീറ്റിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സച്ചിൻ പൈലറ്റിനൊപ്പമുള്ള രണ്ട് എംഎല്‍എമാരെ സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് ആശ്വാസം; അയോഗ്യരാക്കാനുള്ള നടപടി കോടതി താല്‍ക്കാലികമായി തടഞ്ഞുകോൺഗ്രസ് പുറത്താക്കി

ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ സുവർണ കാലഘട്ടമായിരുന്നു യുപിഎ ഒന്നും രണ്ടും ഭരണമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുപിഎ ഭരിച്ച 2004 മുതൽ 2014 വരെ സമയത്ത് രണ്ട് തവണ ധനകാര്യ മന്ത്രിയായത് പി. ചിദംബരം ആയിരുന്നു. 2004 മുതൽ 2008 വരെയും 2012 മുതൽ 2014 വരെയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.