തിരുവനന്തപുരം: രാജ്യത്ത് ആകെയുള്ള 4086 എംഎല്‍എമാരില്‍ 941 പേര്‍ ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. 84 എംഎൽഎമാർ വരുമാനം വെളിപ്പെടുത്താത്തതിനാൽ റിപ്പോർട്ടിൽ കേരളമാണ് ഒന്നാം സ്ഥാനത്ത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരിലെ ഒന്നാമന്‍. കെ.മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ധനികരായ എംഎല്‍എമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടിഡിപി അംഗം യാമിനി ബാലയാണ് ഏറ്റവും പാവപ്പെട്ട എംഎല്‍എ. 41,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദന്‍ ഈ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്.

അതേസമയം, വരുമാനം വെളിപ്പെടുത്തിയ കേരളത്തിലെ 56 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് വരുമാനം അധികമുള്ളതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസിന്റെ പഠനത്തില്‍ പറയുന്നു. എട്ടാം ക്ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള 139 എംഎല്‍.എമാരുടെ ശരാശരി വരുമാനം 90 ലക്ഷം രൂപയാണ്. ബിരുദവും ബിരുദാന്ദര ബിരുദവുമുള്ള രണ്ടായിരത്തോളം എംഎല്‍എമാരുടെ ശരാശരി വരുമാനം 21 ലക്ഷം രൂപയും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ