scorecardresearch

മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ 82 ലക്ഷം! ലോക കേരള സഭയില്‍ വിവാദം; നിഷേധിച്ച് നോര്‍ക്ക

ജൂണ്‍ 9, 10, 11 തീയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം

ജൂണ്‍ 9, 10, 11 തീയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം

author-image
WebDesk
New Update
Pinarayi Vijayan | CPM| Kerala | പിണറായി വിജയൻ

പിണറായി വിജയന്‍

അമേരിക്കയില്‍ ഈ മാസം നടക്കാനിരിക്കുന്ന ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമീപം ഇരിക്കുന്നതിനായി വന്‍ തുക ഈടാക്കുന്നതായി ആരോപണം. സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.

Advertisment

ജൂണ്‍ 9, 10, 11 തീയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ 25,000 മുതല്‍ 1,00,000 അമേരിക്കന്‍ ഡോളര്‍ വരെയാണ് ഈടാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

ഇടതുപക്ഷവും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോണ്‍ റെസിഡന്റ് കേരളൈറ്റസ് അഫേഴ്സ് (നോര്‍ക്കയും) ആരോപണങ്ങള്‍ തള്ളി.

നോര്‍ക്കയാണ് ലോക കേരള സഭയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പണം ഈടാക്കുന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നുമാണ് സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്. സര്‍ക്കാരിന്റെ അറിവോടെ തെറ്റായ കാര്യങ്ങള്‍ സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും ആരോപണങ്ങള്‍ നിഷേധിച്ചു.

സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്നാണ് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും ലോക കേരള സഭയുടെ സംഘാടനം അമേരിക്കയിലെ കേരളീയരാണെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തരത്തിലുമുള്ള പിരിവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസത്തെ കോണ്‍ഫെറന്‍സിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് പണം സ്വരൂപിക്കുന്നുണ്ടാകാം എന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ഇത് കേരളത്തിന്റെ നിലപാടുകള്‍ക്ക് ചേര്‍ന്നതല്ലെന്നും അനുവദിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: