പമ്പ: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയ 82 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ അടക്കമുളളവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ഒരു കൂട്ടം പ്രതിഷേധം നടത്തുകയായിരുന്നു.

അറസ്റ്റ് ചെയ്ത ഇവരെ മണിയാര്‍ ക്യാമ്പിലെത്തിച്ച ശേഷം ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതിഷേധക്കാര്‍ രണ്ട് വിഭാഗങ്ങളിലായി സന്നിധാനത്ത് നാമജപം ആരംഭിച്ചത്. എന്നാല്‍ നാമജപം പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് മാറുകയും ചെയ്തു. പൊലീസ് പല തവണ നിരോധനാജ്ഞ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. രണ്ട് വിഭാഗങ്ങളായി ഇരുന്നായിരുന്നു പ്രതിഷേധം.

വാവര് നടയില്‍ ഇരുന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതിനും പുറത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ മാര്‍ഗ്ഗ തടസ്സം സൃഷ്ച്ചതിനെതിരെയുമാണ് കേസ്. എന്നാല്‍ പ്രതിഷേധിച്ചതല്ല ശരണം വിളി മാത്രമാണ് നടത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.