scorecardresearch
Latest News

രണ്ട് തവണ ആവശ്യപ്പെട്ടിട്ടും മാതാവ് കുട്ടിയെ സ്കാനിങ്ങിന് വിധേയമാക്കിയില്ല, മരണം ഹെര്‍ണിയയെ തുടര്‍ന്നെന്ന് ഡോക്ടര്‍മാര്‍

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു

കോട്ടയം: കോട്ടയത്ത് വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടി മരിച്ചത് ഹെര്‍ണിയയെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഡയഫ്രമാറ്റിക് ഹെര്‍ണിയയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നത്. ഡയഫ്രമാറ്റിക് ഹെര്‍ണിയ കാരണം ആന്തരികാവയവങ്ങളുടെ അസാധാരണമായ തള്ളിക്കയറ്റം ഹൃദയഭാഗത്തേക്കുണ്ടാകുകയും തത്ഫലമായി പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി രോഗി മരണപ്പെടുകയും ചെയ്തതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടൽ എ.വി.ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്. തിങ്കളാഴ്ച കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ കുട്ടിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് മരണപ്പെട്ടത്. കുട്ടിക്ക് വേദന ശമിക്കാന്‍ കൂടിയ തോതില്‍ മരുന്നും ഇഞ്ചക്ഷനും നല്‍കിയതാണ് മരണകാരണമെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ അമ്മ സിടി സ്കാനിന് കുട്ടിയെ വിധേയമാക്കാന്‍ വിസമ്മതിച്ചതാണ് മരണത്തിന് കാരണമാക്കിയതെന്ന് ഡോക്ടര്‍ ജോഗേഷ് സോമനാഥന്‍ പറയുന്നു.

ഡോക്ടര്‍മാര്‍ രണ്ട് തവണ സ്കാനിങ്ങിന് നിർദ്ദേശിച്ചെങ്കിലും യുവതി ചെവി കൊണ്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് യുവതി കുട്ടിയെ സ്കാനിങ്ങിന് വിധേയമാക്കാതിരുന്നതെന്ന് അറിയില്ലെന്നും ജോഗേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഡോക്ടര്‍ ജോഗേഷ് സോമനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഡോക്ടർമാരെയും ഒരു ഹോസ്പിറ്റലിനെയും മുൾമുനയിൽ നിർത്തിയ ഒരു മാതാവിന്റെ പരിദേവനം….
പതിവ് പോലെ സോഷ്യൽ മീഡിയ ആഘോഷിച്ചുകൊണ്ടിരിക്കുന്നു…….
കേൾക്കുന്ന ആർക്കും തോന്നും ആ ഡോക്ടർക്കിട്ട് രണ്ട് കൊടുക്കണമെന്ന്…. എനിക്കും തോന്നി…. കാരണം ഇങ്ങനെ ഒരു ചുറ്റുപാടിൽ അവർ പറയുന്നതേ ഷെയർ ചെയ്യപ്പെടൂ….എട്ട് വയസ്സ് പ്രായമുള്ള കുട്ടി നഷ്ടപ്പെട്ട അമ്മയുടെ ഇമോഷണൽ ഔട്ട്ബഴ്സ്റ്റ് ……..

പക്ഷേ ഇവിടെ സംഭവിച്ചതിന് മുമ്പും പിമ്പും സംഭവിച്ചതും നമ്മളറിയണം….

NRI നഴ്‌സ്…… ഒരു മാസമായി കുട്ടിക്ക് വിട്ടുവിട്ട് വയറുവേദന…. കോട്ടയത്തെ മെഡിക്കൽ കോളേജുൾപ്പെടെ മൂന്ന് ഹോസ്പിറ്റലിൽ കുട്ടിയെ കാണിച്ചിരിക്കുന്നു. രണ്ടാമത് കണ്ട ഹോസ്പിറ്റലിലെ ഡോക്ടർ സംശയനിവാരണത്തിന് അൾട്രാസൗണ്ട് ടെസ്റ്റ് ചെയ്യുന്നു….. പ്രത്യേകിച്ച് ഒന്നും കാണാതിരുന്നത് കൊണ്ട് അൾട്രാസോണോളജിസ്റ്റ് ഡോക്ടർ CT സ്കാൻ ചെയ്ത് വ്യക്തത വരുത്തണമെന്ന് ഡോക്യുമെന്റഡ് റിപ്പോർട്ട് നൽകുന്നു….

ആര് കേൾക്കാൻ…. കുട്ടിയേയും കൊണ്ട് വീട്ടിലേക്ക്….(അന്ന് ആ ഡോക്ടർമാർ പറഞ്ഞപ്രകാരം ഒരു CT ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ ??..എന്ന് ചോദിക്കാമോ ആവോ… !!….നെഞ്ചിനെയും വയറിനെയും സെപ്പറേറ്റ് ചെയ്യുന്ന Diaphragm എന്ന മസ്ക്കുലാർ ഭിത്തിയിൽ അത്യപൂർവമായി വരാവുന്ന ഈ ഇന്റേർണൽ ഹെർണിയൽ ഡിഫെക്ട് കണ്ട് പിടിക്കപ്പെട്ടിരുന്നെങ്കിൽ……ആ CT അഡ്വൈസ് നിരാകരിക്കാൻ എന്തായിരിക്കും കാരണം.. ??..സാമ്പത്തിക പ്രശ്നമാവാൻ വഴിയില്ല… അല്പജ്ഞാനം ??…സ്കാൻ ടെസ്റ്റുകൾ ഡോക്ടർമാർ വെറുതെ അഡ്വൈസ് ചെയ്തതാകാമെന്ന മിഥ്യാധാരണ ????…എന്തുമാകാം….

വീട്ടിൽ പോകുന്ന കുട്ടി തിരിച്ച് വരുന്നു.. കോട്ടയം കിംസിലെ ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോക്ടർമാർ കാണുന്നു… വീണ്ടും CT സ്കാൻ അഡ്വൈസ് ചെയ്യുന്നു…. അതും നിഷേധിച്ച് ആയമ്മ വീണ്ടും എന്തിന് കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ??? ആലോചിച്ചിട്ടോരെത്തും പിടിയും കിട്ടുന്നില്ല…… വൈകിട്ട് സീനിയർ ഡോക്ടർമാർ ഇല്ലാത്ത സമയത്ത് തിരിച്ച് വരേണ്ടിവരുന്നു…. ഇന്റേർണൽ ഹെർണിയ വഷളാവുന്നു……വേദന അസഹനീയമായതിനാൽ രോഗിയുടെ തൂക്കത്തിനും പ്രായത്തിനും ആനുപാതികമായ വേദനസംഹാരിയും ഡ്രിപ്പും നൽകി. എന്നിട്ടും വേദനയ്ക്ക് കുറവുണ്ടാകാത്തതിനാൽ Phenergan എന്ന മരുന്ന് രോഗിക്ക് ആവശ്യമായ അളവിൽ നൽകുകയും തത്ഫലമായി വേദന താൽക്കാലികമായി കുറയുകയും ചെയ്തു.

പിന്നെ അപ്രതീക്ഷിത മരണം… അപ്രതീക്ഷിത മരണങ്ങളെല്ലാം അവസാനമെടുത്ത ഇഞ്ചക്ഷന്റെ മുകളിൽ ചാരുക എന്നതാണല്ലോ പുതിയ നാട്ടുനടപ്പ്… ??..
ആ സിറ്റുവേഷനിൽ പെട്ട ഡോക്ടർമാർ എന്ത് ഡയഗ്നോസിസ് പറയാൻ… അവരുടെ ഭാഗം എക്സ്‌പ്ലെയിൻ ചെയ്യാനൊരു 30 സെക്കന്റ് അവർക്ക് കിട്ടണ്ടേ …..?!

ഇനി അധികമാളുകൾ അറിയാൻ സാധ്യതയില്ലാത്ത യഥാർഥ മരണകാരണം…. അത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ സമ്മറി പറഞ്ഞു തരും….

“പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വളരെ വിശദമായി വ്യക്തമാക്കിയിരിക്കുന്ന രോഗിയുടെ മരണകാരണം : രോഗിക്ക് ജന്മനാ ഉണ്ടായിരുന്ന Diaphramatic Hernia യുടെ ഫലമായി ആന്തരികാവയവങ്ങളുടെ അസാധാരണമായ തള്ളിക്കയറ്റം ഹൃദയഭാഗത്തേക്കുണ്ടാകുകയും തത്ഫലമായി പെട്ടെന്ന് Cardiac Arrest ഉണ്ടായി രോഗി മരണപ്പെടുകയും ചെയ്തു”

ഒരു മാസത്തോളമായി രോഗിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്ന വയറുവേദനയുടെ കാരണം കണ്ടു പിടിക്കാൻ ഒരു CT scan മാത്രം നടത്തിയാൽ മതിയായിരുന്നു…ആരോട് പറയാൻ.. ആര് കേൾക്കാൻ….. ??

Jogesh Somanathan S

(My dear professional friends,if you can add any more clarification please do so for better understanding of this unfortunate event….Medical practice is full of surprises and perfect medical care will never ever become a reality and mishaps can happen at any time, anywhere and to anyone.)

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 8 years old girl died of diaphramatic hernia not medical negligence says doctors