എറണാകുളം : ഈസ്റ്റർ ദിനത്തിൽ ബീഫ് വിതരണം തടഞ്ഞെന്ന പരാതിയിൽ 8 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. എറണാകുളം ജില്ലയിലെ ആലങ്ങാടായിരുന്നു ഇസ്റ്റർ ദിനത്തിന്റെ തലേന്ന് വിവാദമായ സംഭവം നടന്നത്. ഒരു സംഘം ആലങ്ങാടെ ബിച്ച് കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. കരുമാലൂർ പഞ്ചായത്ത് പ്രസിഡൻഡിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇറച്ചി വിൽപ്പനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇറച്ചിയിൽ ആർഎസ്എസ് പ്രവർത്തകർ മണ്ണ് വാരിയിടുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ