പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര് മരിച്ചു. ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്.
ആംബുലൻസ് ഡ്രൈവർ സുധീർ, പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ, ഷാഫി, സുലൈമാൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ബന്ധുക്കളെ വിവരമറിയിച്ചെന്നും പോസ്റ്റുമാർട്ടത്തിനായുള്ള നടപടികൾ ആരംഭിച്ചുവെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പട്ടാമ്പിയിൽ നിന്നും അഞ്ചുപേരടങ്ങുന്ന സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര വന്നതായിരുന്നു. ഇവർക്ക് അപകടം സംഭവിച്ചതറിഞ്ഞ് ഇവരെ കൊണ്ടുപോകാനെത്തിയ രണ്ടു പേരും ആംബുലൻസിന്റ ഡ്രൈവറുമാണ് അപകടത്തിൽ പരിച്ചത്. നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലൻസ്. പാലക്കാട് തണ്ണിശ്ശേരിക്ക് അടുത്താണ് അപകടമുണ്ടായത്.