മലപ്പുറം: മഞ്ചേരിയിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതിയുടെ മകളെ അക്രമി വെട്ടുകയായിരുന്നു. നാടോടി ദമ്പതികളുടെ മകൾക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പോലീസിൽ മൊഴിനൽകി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
