ഉണക്കമീനിന്റെ മറവിൽ കഞ്ചാവ് കടത്ത്; യുവാക്കൾ പിടിയിൽ

കരിഞ്ചന്തയില്‍ 8 ലക്ഷം വരെ മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്

കൊച്ചി: ഉണക്കമീനിന്റെ മറവിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. പെരുമ്പാവൂരിലാണ് എക്‌സെെസ് സംഘം യുവാക്കളെ പിടികൂടിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന പതിനാറരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. തൃശൂർ പീച്ചി സ്വദേശി ഷിജോ, പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശി ബിലാല്‍ എന്നിവരാണ് പിടിയിലായത്.

Read Also: വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു

വിശാഖപ്പട്ടണത്തേക്ക് ലോഡ് കയറ്റിപ്പോകുന്ന ലോറിയാണ് പ്രതികള്‍ കഞ്ചാവ് കടത്താൻ ഉപയോഗിച്ചത്. കൊല്ലത്തെ ടൈറ്റാനിയം കമ്പനിയില്‍ നിന്നുള്ള ലോഡ് വിശാഖപ്പട്ടണത്ത് ഇറക്കിയ ശേഷം, അവിടെ നിന്നും ഉണക്കമീനും കയറ്റിയാണ് തിരികെ പെരുമ്പാവൂരിലെത്തിയത്. ഇതിനിടയിലാണ് ഇവരെ എക്‌സെെസ് സംഘം പിടികൂടിയത്. കുന്നത്തുനാട് എക്‌സൈസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ട്. അന്വേഷണം തുടരുകയാണ്.

Read Also: ഉപയോഗശേഷം കുരു കവറിലിട്ടു മുളപ്പിച്ചു, അമ്മയെ തെറ്റിദ്ധരിപ്പിച്ചത് പച്ചക്കറി വിത്താണെന്ന് പറഞ്ഞ്; കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

കരിഞ്ചന്തയില്‍ 8 ലക്ഷം വരെ മൂല്യമുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ലോറിയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 8 lakh rupees cannabis seized in kochi

Next Story
ജില്ലയ്‌ക്കുള്ളിൽ കെഎസ്‌ആർടിസി സർവീസ് ആരംഭിച്ചു; മിനിമം ചാർജ് 12 രൂപ
The moderation of comments is automated and not cleared manually by malayalam.indianexpress.com