കാഠ്‌മണ്ഡു: നേപ്പാളില്‍ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കാഠ്‌മണ്ഡുവിലെ ടീച്ചിങ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങുമെന്നാണ് കാഠ്‌മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്. മൃതദേഹം വേഗം നാട്ടിലെത്ത‌ിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

വിനോദസഞ്ചാരത്തിനു പോയ സം​ഘ​മാണ് നേ​പ്പാ​ളി​ലെ ദ​മ​നി​ൽ മ​രി​ണപ്പെട്ടത്. ദ​മ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചവർ. രണ്ടു ദമ്പതികളും നാല് കുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ കാഠ്മണ്ഡുവിൽ എത്തിച്ചു.

Read Also: Horoscope Today January 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വിനോദസഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്. 15 അംഗ സംഘമാണ് തിരുവനന്തപുരത്തു നിന്നും പോയത്. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ പറഞ്ഞു.

പ്രവീൺ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9), അഭിനവ് (9), അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്. പ്രവീണിന്റെ മൂന്ന് മക്കളും മരിച്ചു. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത്തും വിദേശത്താണ് ജോലി ചെയ്തിരുന്നത്. വിനോദസഞ്ചാരികളെ അവരുടെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.