Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

അഭിമന്യുവിന്റെ കൊലപാതകം; ഗൂഢാലോചനയിൽ പങ്കാളിയായ ഒരാൾ കൂടി പിടിയിൽ

കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണ് അനസ്

Sfi activist murdered, sfi activist murdered in maharajas college campus,

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അനസ് ആണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

എന്നാൽ സംഘർഷത്തിൽ നേരിട്ട് പങ്കാളികളായ 12 പ്രധാന പ്രതികളും ഇപ്പോഴും ഒളിവിലാണ്. കേസിൽ നേരിട്ട് പങ്കാളികളായ ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ കോ​ട്ട​യം ക​ങ്ങ​ഴ സ്വ​ദേ​ശി ബി​ലാ​ൽ, ഫോ​ർ​ട്ട്കൊ​ച്ചി ക​ൽ​വ​ത്തി സ്വ​ദേ​ശി റി​യാ​സ്, പ​ത്ത​നം​തി​ട്ട ക​ള​ത്തൂ​ർ സ്വ​ദേ​ശി ഫാ​റൂ​ഖ്​ എന്നിവരെ പിടികൂടിയത് ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരായ ഓട്ടോ തൊഴിലാളികൾ അടക്കമുളളവരാണ്.

ശ​നി​യാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ ന​വാ​സ്, ജെ​ഫ്രി എ​ന്നി​വ​രെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അ​ക്ര​മി സം​ഘ​ത്തി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​രു​വ​രുമെന്നാണ് കണ്ടെത്തൽ. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ​പേ​രെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ജൂലൈ ഒന്നിന് അർദ്ധരാത്രി മഹാരാജാസ് കോളേജിന്റെ കിഴക്കെ ഗേറ്റിലാണ് എസ്എഫ്ഐ പ്രവർത്തരെ ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചത്. കുത്തേറ്റ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു. അതീവ ഗുരുതരമായി പരുക്കേറ്റ അർജുൻ ഇപ്പോഴും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 7th arrest in sfi leader abhimanyu murder case

Next Story
ജപ്‌തി തടയാനെത്തിയ സര്‍ഫാസി ഇരകള്‍ പൊലീസ് കസ്റ്റഡിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com