/indian-express-malayalam/media/media_files/uploads/2021/05/police-2.jpg)
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 744 ഉദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികൾ. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇതിൽ ഉൾപ്പെടുന്നു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ഉൾപ്പടെ 18 പേരെ സർവീസിൽനിന്നു പുറത്താക്കി. മറ്റുള്ളവർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികളും സ്വീകരിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ കണക്കാണിത്.
നിലവിൽ 691 പൊലീസുകാർക്ക് എതിരെയാണ് വകുപ്പ്തല അന്വേഷണം നടക്കുന്നത്. നിയമസഭയിൽ കെ കെ രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് കണക്കുകൾ അവതരിപ്പിച്ചത്. കോടതി കുറ്റക്കാരായി കണ്ടതിനു ശേഷമാണു ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതിയായ ഡിവൈഎസ്‌പിയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്.
ഗാർഹികപീഡനം, അതിർത്തി തർക്കം തുടങ്ങിയ കേസുകൾ മുതൽ ഇടുക്കി കസ്റ്റഡി മരണത്തിൽ മൃതദേഹത്തിൽനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചവർ ഉൾപ്പെടെ ക്രിമിനൽ കേസ് പട്ടികയിലുണ്ട്.
അതേസമയം, കോടതിയിലും മറ്റും നിൽക്കുന്ന കേസുകളിൽ വകുപ്പ് തല അന്വേഷണം ഇഴഞ്ഞാണ് നീങ്ങുക. അത്തരത്തിൽ നടപടികൾ വൈകുന്നത് കാരണമാണ് പല ഉദ്യോഗസ്ഥരും സേനയിൽ തുടരുന്നതെന്നും ആക്ഷേപമുണ്ട്.
Also Read: മോഫിയ കേസ്: എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്; സംഘർഷം, കണ്ണീർവാതകം പ്രയോഗിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us